Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investment

ബ​ജ​റ്റ് 2026-27: വ​​​​​ര​​​​​വും നി​​​​​ക്ഷേ​​​​​പ​​​​​വും കു​​​​​റ​​​​​യു​​​​​ന്നു

ഈ ​​​​​വ​​​​​ർ​​​​​ഷം നി​​​​​ർ​​​​​മ​​​​​ല സീ​​​​​താ​​​​​രാ​​​​​മ​​​​​ന്‍റെ ബ​​​​​ജ​​​​​റ്റ് അ​​​​​വ​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ഒ​​​​​രു ച​​​​​രി​​​​​ത്രപ്രാ​​​​​ധാ​​​​​ന്യമു​​​​​ണ്ട്. ഞാ​​​​​യ​​​​​റാ​​​​​ഴ്ച അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​ൻ ബ​​​​​ജ​​​​​റ്റ്. ബു​​​​​ദ്ധ​​​​​പൂ​​​​​ർ​​​​​ണി​​​​​മ പ്ര​​​​​മാ​​​​​ണി​​​​​ച്ചു നി​​​​​യ​​​​​ന്ത്രി​​​​​ത അ​​​​​വ​​​​​ധി​​​​​യുമാണ് ഈ ​​​​​ഞാ​​​​​യ​​​​​റാ​​​​​ഴ്ച. എ​​​​​ന്നി​​​​​ട്ടും വാ​​​​​ശി​​​​​യോ​​​​​ടെ ഫെ​​​​​ബ്രു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​നു​​​ത​​​​​ന്നെ ബ​​​​​ജ​​​​​റ്റ് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്നു. എ​​​​​ന്തു​​​വ​​​​​ന്നാ​​​​​ലും ബ​​​​​ജ​​​​​റ്റ് അ​​​​​വ​​​​​ത​​​​​ര​​​​​ണം നി​​​​​ർ​​​​​ദി​​​​​ഷ്‌​​​​​ട തീ​​​​​യ​​​​​തി​​​​​യി​​​​​ൽ​​​ത്ത​​​​ന്നെ ന​​​​​ട​​​​​ത്തുമെ​​​​​ന്ന ഉ​​​​​റ​​​​​ച്ച പ്ര​​​​​ഖ്യാ​​​​​പ​​​​​നം. സാ​​​​​മ്പ​​​​​ത്തി​​​​​ക കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​പ​​​​​ണി​​​​​സൗ​​​​​ഹൃ​​​​​ദ നി​​​​​ല​​​​​പാ​​​​​ടി​​​​​ൽ വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യി​​​​​ല്ല എ​​​​​ന്നു കാ​​​​​ണി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെന്നു ക​​​​​രു​​​​​താം. (ഞാ​​​​​യ​​​​​ർ അ​​​​​വ​​​​​ധി ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​മെ​​​​​ന്ന് ആ​​​​​രും കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി കേ​​​​​ട്ടി​​​​​ല്ല).

തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ഒ​​​​​ൻ​​​​​പ​​​​​താം ബ​​​​​ജ​​​​​റ്റ് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു റി​​​​​ക്കാ​​​​​ർ​​​​​ഡ് ബു​​​​​ക്കി​​​​​ൽ സ്ഥാ​​​​​ന​​​​​ക്കാ​​​​​രി​​​​​യാ​​​​​കു​​​​​ക​​​​​യാ​​​​​ണ് ഈ ​​​​​വ​​​​​ർ​​​​​ഷം നി​​​​​ർ​​​​​മ​​​​​ല. (ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ - പ​​​​​ത്ത് - ബ​​​​​ജ​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ റി​​​​​ക്കാ​​​​​ർ​​​​​ഡ് മൊ​​​​​റാ​​​​​ർ​​​​​ജി ദേ​​​​​ശാ​​​​​യി​​​​​ക്കാ​​​​​ണ്).

ഇ​​​​​ള​​​​​വ് പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട

മ​​​​​ന്ത്രി റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ നി​​​​​കു​​​​​തി​​​​​ദാ​​​​​യ​​​​​ക​​​​​ർ പ്ര​​​​​ത്യേ​​​​​ക സ​​​​​മ്മാ​​​​​ന​​​​​മോ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​മോ പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. കാ​​​​​ര​​​​​ണം, ഇ​​​​​ക്കൊ​​​​​ല്ലം വ​​​​​രു​​​​​മാ​​​​​നം ബ​​​​​ജ​​​​​റ്റി​​​​​ൽ ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​യ​​​​​തി​​​​​ലും കു​​​​​റ​​​​​വാ​​​​​കും.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ആ​​​​​ദാ​​​​​യനി​​​​​കു​​​​​തി​​​​​യി​​​​​ൽ വ​​​​​ലി​​​​​യ ഇ​​​​​ള​​​​​വ് ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​ണ്. പു​​​​​തി​​​​​യ നി​​​​​കു​​​​​തി​​​​​ക്ര​​​​​മം സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് 12 ല​​​​​ക്ഷം രൂ​​​​​പ (ശ​​​​​മ്പ​​​​​ള വ​​​​​രു​​​​​മാ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്ക് 12.75 ല​​​​​ക്ഷം രൂ​​​​​പ) വ​​​​​രെ നി​​​​​കു​​​​​തി ഒ​​​​​ഴി​​​​​വാ​​​​​ക്കി. അ​​​​​തി​​​​​നാ​​​​​ൽ ഇ​​​​​ക്കൊ​​​​​ല്ലം ഇ​​​​​ള​​​​​വ് പ്ര​​​​​തീ​​​​​ക്ഷ വേ​​​​​ണ്ട.

ബാ​​​​​ങ്ക് നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ലി​​​​​ശ​​​​​യ്ക്കു​​​​​ള്ള നി​​​​​കു​​​​​തി​​​​​യി​​​​​ൽ ഒ​​​​​ഴി​​​​​വു​​​​​പ​​​​​രി​​​​​ധി കൂ​​​​​ട്ടാ​​​​​ൻ ബാ​​​​​ങ്കു​​​​​ക​​​​​ൾ സ​​​​​മ്മ​​​​​ർ​​​​​ദം ചെ​​​​​ലു​​​​​ത്തു​​​​​ന്നു​​​​​ണ്ട്. ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ൽ നി​​​​​ക്ഷേ​​​​​പ​​​​​വ​​​​​ർ​​​​​ധ​​​​​ന കു​​​​​റ​​​​​യു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​തു പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചേ​​​​​ക്കാം.

ച​​​​​ര​​​​​ക്കു-​​​​​സേ​​​​​വ​​​​​ന നി​​​​​കു​​​​​തി(ജി​​​​​എ​​​​​സ്ടി)യി​​​​​ൽ വ​​​​​ലി​​​​​യ ഇ​​​​​ള​​​​​വ് ഏ​​​​​താ​​​​​നും മാ​​​​​സം മു​​​​​ൻ​​​​​പാ​​​​​ണു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. രാ​​​​​ജ്യാ​​​​​ന്ത​​​​​ര സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​രു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​ന്ധ​​​​​ന നി​​​​​കു​​​​​തി കു​​​​​റ​​​​​യ്ക്ക​​​​​ലും ആ​​​​​ലോ​​​​​ചി​​​​​ച്ചെ​​​​​ന്നു വ​​​​​രി​​​​​ല്ല.

നി​​​​​കു​​​​​തി​​​​​വ​​​​​ര​​​​​വ് കു​​​​​റ​​​​​യു​​​​​ന്നു

ഈ ​​​​​മാ​​​​​ർ​​​​​ച്ച് 31ന് ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന ധ​​​​​ന​​​​​കാ​​​​​ര്യ​​​​​വ​​​​​ർ​​​​​ഷം ബ​​​​​ജ​​​​​റ്റി​​​​​ൽ പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച​​​​​ത്ര നി​​​​​കു​​​​​തി​​​​​വ​​​​​രു​​​​​മാ​​​​​നം ല​​​​​ഭി​​​​​ക്കാ​​​​​നി​​​​​ട​​​​​യി​​​​​ല്ല. രാ​​​​​ജ്യ​​​​​ത്തെ ജി​​​​​ഡി​​​​​പി (മൊ​​​​​ത്ത ആ​​​​​ഭ്യ​​​​​ന്ത​​​​​ര ഉത്​​​​​പാ​​​​​ദ​​​​​നം) ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​യ​​​​​ത്ര വ​​​​​ള​​​​​രാ​​​​​ത്ത​​​​​താ​​​​​ണു കാ​​​​​ര​​​​​ണം. ന​​​​​ട​​​​​പ്പു​​​​​വി​​​​​ല​​​​​യി​​​​​ൽ 10.1 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ള​​​​​രു​​​​​മെ​​​​​ന്നു ക​​​​​രു​​​​​തി. എ​​​​​ട്ടു ശ​​​​​ത​​​​​മാ​​​​​ന​​​​​മേ വ​​​​​ള​​​​​രൂ എ​​​​​ന്നാ​​​​​ണ് നാ​​​​​ഷ​​​​​ണ​​​​​ൽ സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ് ഓ​​​​​ഫീ​​​​​സ് ഇ​​​​​പ്പോ​​​​​ൾ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

വ​​​​​ള​​​​​ർ​​​​​ച്ച കു​​​​​റ​​​​​ഞ്ഞ​​​​​തു​​​മൂ​​​​​ലം പ്ര​​​​​ത്യ​​​​​ക്ഷനി​​​​​കു​​​​​തി​​​​​യി​​​​​ൽ കു​​​​​റ​​​​​വ് വ​​​​​രും. വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ​​​​​യും ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ​​​​​യും ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി​​​​​യും ഓ​​​​​ഹ​​​​​രി കൈ​​​​​മാ​​​​​റ്റ നി​​​​​കു​​​​​തി(എ​​​​​സ്ടി​​​​​ടി)യു​​​​​മാ​​​​​ണ് പ്ര​​​​​ത്യ​​​​​ക്ഷ നി​​​​​കു​​​​​തി​​​​​ക​​​​​ൾ. 12.7 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​​​ധി​​​​​ച്ച് 25.20 ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ കി​​​​​ട്ടു​​​​​മെ​​​​​ന്നു ബ​​​​​ജ​​​​​റ്റ് ക​​​​​ണ​​​​​ക്കാ​​​​​ക്കി. ജ​​​​​നു​​​​​വ​​​​​രി 11 വ​​​​​രെ കി​​​​​ട്ടി​​​​​യ​​​​​ത് 18.38 ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ. വ​​​​​ർ​​​​​ധ​​​​​ന 8.82 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്രം. മൊ​​​​​ത്തം പി​​​​​രി​​​​​വ് 4.4 ശ​​​​​ത​​​​​മാ​​​​​ന​​​​​മേ വ​​​​​ർ​​​​​ധി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​ള്ളൂ. റീ​​​​​ഫ​​​​​ണ്ടു​​​​​ക​​​​​ൾ കു​​​​​റ​​​​​ച്ച​​​​​തു വ​​​​​ഴി​​​​​യാ​​​​​ണ് അ​​​​​റ്റ വ​​​​​രു​​​​​മാ​​​​​നം ഇ​​​​​ത്ര​​​​​യെ​​​​​ങ്കി​​​​​ലും എ​​​​​ത്തി​​​​​യ​​​​​ത്. ധ​​​​​ന​​​​​കാ​​​​​ര്യ വ​​​​​ർ​​​​​ഷം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​മ്പോ​​​​​ൾ നി​​​​​കു​​​​​തി​​​​​പി​​​​​രി​​​​​വി​​​​​ൽ ഒ​​​​​ന്ന​​​​​ര​​​​​ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ കു​​​​​റ​​​​​വ് വ​​​​​രാം എ​​​​​ന്നാ​​​​​ണ് വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​ടെ നി​​​​​ഗ​​​​​മ​​​​​നം. സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ ജി​​​​​എ​​​​​സ്ടി വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​ച്ച​​​​​തു വ​​​​​ഴി 40,000 കോ​​​​​ടി രൂ​​​​​പ​​​​​യെ​​​​​ങ്കി​​​​​ലും ന​​​​​ഷ്‌​​​​​ടം വ​​​​​രാം. ക​​​​​സ്റ്റം​​​​​സ് ഡ്യൂ​​​​​ട്ടി വ​​​​​രു​​​​​മാ​​​​​ന​​​​​വും ഗ​​​​​ണ്യ​​​​​മാ​​​​​യി കു​​​​​റ​​​​​യും.

ലാ​​​​​ഭ​​​​​വീ​​​​​തം കൂ​​​​​ടി

എ​​​​​ന്നാ​​​​​ൽ നി​​​​​കു​​​​​തി​​​​​യി​​​​​ത​​​​​ര വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ലും പെ​​​​​ട്രോ​​​​​ളി​​​​​യ​​​​​ത്തി​​​​​ന്‍റെ എ​​​​​ക്സൈ​​​​​സ് ഡ്യൂ​​​​​ട്ടി​​​​​യി​​​​​ലും വ​​​​​ർ​​​​​ധ​​​​​ന ഉ​​​​​ണ്ടാ​​​​​കും. റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്കി​​​​​ൽനി​​​​​ന്നു​​​​​ള്ള ലാ​​​​​ഭ​​​​​വീ​​​​​തം ഗ​​​​​ണ്യ​​​​​മാ​​​​​യി കൂ​​​​​ടി. ഇ​​​​​ക്കൊ​​​​​ല്ലം 2.69 ല​​​​​ക്ഷം കോ​​​​​ടി ല​​​​​ഭി​​​​​ച്ചു. ബ​​​​​ജ​​​​​റ്റ് പ്ര​​​​​തീ​​​​​ക്ഷ​​​​​യേ​​​​​ക്കാ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണി​​​​​ത്. പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ ബാ​​​​​ങ്കു​​​​​ക​​​​​ളു​​​​​ടെ ലാ​​​​​ഭ​​​​​വീ​​​​​ത​​​​​വും കൂ​​​​​ടി. ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​പ്രി​​​​​ലി​​​​​ൽ ഡ്യൂ​​​​​ട്ടി കൂ​​​​​ട്ടി​​​​​യ​​​​​ത് പെ​​​​​ട്രോ​​​​​ളി​​​​​യ​​​​​ത്തി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള വ​​​​​രു​​​​​മാ​​​​​നം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ, നി​​​​​കു​​​​​തി​​​​​യി​​​​​ലെ കു​​​​​റ​​​​​വ് പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ൻ ഇ​​​​​വ മ​​​​​തി​​​​​യാ​​​​​കു​​​​​ക​​​​​യി​​​​​ല്ല.

ഓ​​​​​ഹ​​​​​രിവി​​​​​ൽ​​​​​പ​​​​​ന​​​​​യി​​​​​ൽ കാ​​​​​ര്യ​​​​​മാ​​​​​യ പ്ര​​​​​തീ​​​​​ക്ഷ വ​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​ണ്. ഐ​​​​ഡി​​​​​ബി​​​​​ഐ ബാ​​​​​ങ്ക് വി​​​​​റ്റ് 30,000 കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം രൂ​​​​​പ ഉ​​​​​ണ്ടാ​​​​​ക്കാം എ​​​​​ന്നു ക​​​​​രു​​​​​തി. പ​​​​​ക്ഷേ, വി​​​​​ൽ​​​​​പ​​​​​ന മാ​​​​​ർ​​​​​ച്ചി​​​​​ന​​​​​കം ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​യി​​​​​ല്ല. വേ​​​​​റെ അ​​​​​ഞ്ച് ബാ​​​​​ങ്കു​​​​​ക​​​​​ളു​​​​​ടെ കു​​​​​റേ ഓ​​​​​ഹ​​​​​രി​​​​​ക​​​​​ൾ വി​​​​​ൽ​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തി​​​​​ൽ ര​​​​​ണ്ടെ​​​​​ണ്ണ​​​​​മേ ന​​​​​ട​​​​​ന്നു​​​​​ള​​​​​ളൂ.

മൊ​​​​​ത്ത​​​​​ത്തി​​​​​ൽ വ​​​​​ര​​​​​വു കു​​​​​റ​​​​​വാ​​​​​കും. സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യും ചെ​​​​​ല​​​​​വു കു​​​​​റ​​​​​യ്ക്കേ​​​​​ണ്ടി വ​​​​​രും. മൂ​​​​​ല​​​​​ധ​​​​​ന​​​​​ച്ചെ​​​​​ല​​​​​വ് കു​​​​​റ​​​​​യ്ക്കു​​​​​ക​​​​​യി​​​​​ല്ല എ​​​​​ന്ന് മ​​​​​ന്ത്രി പ​​​​​റ​​​​​യു​​​​​ന്നു. അ​​​​​പ്പോ​​​​​ൾ മ​​​​​റ്റു ചെ​​​​​ല​​​​​വു​​​​​ക​​​​​ളി​​​​​ൽ ക​​​​​ത്തി ​​​വ​​​​​യ്ക്കും.

പ്ര​​​​​തി​​​​​രോ​​​​​ധ വാ​​​​​ങ്ങ​​​​​ലു​​​​​ക​​​​​ൾ വൈ​​​​​കു​​​​​ന്നു

പ്ര​​​​​തി​​​​​രോ​​​​​ധ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഉ​​​​​ദ്ദേ​​​​​ശി​​​​​ച്ച​​​​​ത്ര മൂ​​​​​ല​​​​​ധ​​​​​ന​​​​​ച്ചെ​​​​​ല​​​​​വ് ഉ​​​​​ണ്ടാ​​​​​കി​​​​​ല്ല എ​​​​​ന്നു വ്യ​​​​​ക്ത​​​​​ം. പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ര​​​​​ന്ത​​​​​രം ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ളും വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും വാ​​​​​ങ്ങു​​​​​ന്ന​​​​​തു കു​​​​​റ​​​​​വാ​​​​​ണ്. ക​​​​​രാ​​​​​ർ എ​​​​​ടു​​​​​ത്ത ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ യ​​​​​ഥാ​​​​​സ​​​​​മ​​​​​യം നി​​​​​ർ​​​​​മി​​​​​ച്ചു ന​​​​​ൽ​​​​​കാ​​​​​ത്ത​​​​​ത് ഒ​​​​​രു പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. ഇ​​​​​ന്ത്യ​​​​​ൻ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളും വി​​​​​ദേ​​​​​ശ​​​​​ക​​​​​മ്പ​​​​​നി​​​​​ക​​​​​ളും ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഒ​​​​​രു​​​പോ​​​​​ലെ പ്ര​​​​​ശ്ന​​​​​ക്കാ​​​​​രാ​​​​​ണ്.

തേ​​​​​ജ​​​​​സ് എം​​​​​കെ1​​​​​എ പോ​​​​​ർ​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ൽ ഹി​​​​​ന്ദു​​​​​സ്ഥാ​​​​​ൻ ഏ​​​​​റോ​​​​​നോ​​​​​ട്ടി​​​​​ക്സ് ലി​​​​​മി​​​​​റ്റ​​​​​ഡും അ​​​​​തി​​​​​ന് എ​​​​​ൻ​​​​​ജി​​​​​ൻ ന​​​​​ൽ​​​​​കേ​​​​​ണ്ട അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ക​​​​​മ്പ​​​​​നി ജ​​​​​ന​​​​​റ​​​​​ൽ ഇ​​​​​ല​​​​​ക്‌​​​ട്രി​​​ക്കും വീ​​​​​ഴ്ച​​​​​വ​​​​​രു​​​​​ത്തു​​​​​ന്നു. വ്യോ​​​​​മ​​​​​സേ​​​​​നാ മേ​​​​​ധാ​​​​​വി അ​​​​​മ​​​​​ർ പ്രീ​​​​​ത് സിം​​​​​ഗ് ഇ​​​​​തേ​​​​​പ്പ​​​​​റ്റി ഏ​​​​​താ​​​​​നും മാ​​​​​സം മു​​​​​ൻ​​​​​പ് പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള ഡ്രോ​​​​​ണു​​​​​ക​​​​​ളും റ​​​​​ഷ്യ​​​​​യി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള മി​​​​​സൈ​​​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധ സം​​​​​വി​​​​​ധാ​​​​​നം എ​​​​​സ് 400 ഉം ​​​​​കി​​​​​ട്ടു​​​​​ന്ന​​​​​തി​​​​​ലെ താ​​​​​മ​​​​​സ​​​​​ത്തെ​​​​​പ്പ​​​​​റ്റി പ്ര​​​​​തി​​​​​രോ​​​​​ധ സെ​​​​​ക്ര​​​​​ട്ട​​​​​റി രാ​​​​​ജേ​​​​​ഷ് കു​​​​​മാ​​​​​ർ സിം​​​​​ഗും തു​​​​​റ​​​​​ന്നുപ​​​​​റ​​​​​യു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ൽ​​​നി​​​​​ന്നു കി​​​​​ട്ടേ​​​​​ണ്ട ഡ്രോ​​​​​ണു​​​​​ക​​​​​ൾ (ഹെ​​​​​റോ​​​​​ൺ മാ​​​​​ർ​​​​​ക്ക് 2, ഹെ​​​​​ർ​​​​​മ​​​​​സ് 900) വൈ​​​​​കു​​​​​ന്ന​​​​​ത് മൂ​​​​​ന്നു സേ​​​​​നാ​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും പ്ര​​​​​ശ്ന​​​​​മാ​​​​​ണ്. ഇ​​​​​വ അ​​​​​ട​​​​​ക്കം ഓ​​​​​ർ​​​​​ഡ​​​​​ർ ചെ​​​​​യ്ത സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ യ​​​​​ഥാ​​​​​സ​​​​​മ​​​​​യം കി​​​​​ട്ടാ​​​​​ത്ത​​​​​തു​​​​​മൂ​​​​​ലം പ്ര​​​​​തി​​​​​രോ​​​​​ധ മൂ​​​​​ല​​​​​ധ​​​​​ന ബ​​​​​ജ​​​​​റ്റ് മു​​​​​ഴു​​​​​വ​​​​​നാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കി​​​​​ല്ല. അ​​​​​തു ധ​​​​​ന​​​​​മ​​​​​ന്ത്രി​​​​​ക്ക് സ​​​​​ഹാ​​​​​യ​​​​​മാ​​​​​കാം. 1.8 ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ് ഈ ​​​​​വ​​​​​ർ​​​​​ഷം ബ​​​​​ജ​​​​​റ്റി​​​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധ മൂ​​​​​ല​​​​​ധ​​​​​ന​​​​​ച്ചെ​​​​​ല​​​​​വാ​​​​​യി നീ​​​​​ക്കി​​​​​വ​​​​​ച്ച​​​​​ത്. ആ​​​​​റു മാ​​​​​സം പി​​​​​ന്നി​​​​​ട്ട​​​​​പ്പോ​​​​​ൾ 51 ശ​​​​​ത​​​​​മാ​​​​​നം തു​​​​​ക വി​​​​​നി​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്നു.

മൂ​​​​​ല​​​​​ധ​​​​​ന​​​​​നി​​​​​ക്ഷേ​​​​​പം വ​​​​​രു​​​​​ന്നി​​​​​ല്ല

ബ​​​​​ജ​​​​​റ്റ് നേ​​​​​രി​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ വി​​​​​ഷ​​​​​യം രാ​​​​​ജ്യ​​​​​ത്തെ വ്യ​​​​​വ​​​​​സാ​​​​​യ നി​​​​​ക്ഷേ​​​​​പം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്ക​​​​​ലാ​​​​​ണ്. ഫാ​​​​​ക്‌​​​​​ട​​​​​റി ഉ​​​​​ത്​​​​​പാ​​​​​ദ​​​​​നം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ൻ ആ​​​​​രം​​​​​ഭി​​​​​ച്ച പി​​​​​എ​​​​​ൽ​​​​​ഐ (ഉ​​​​​ത്​​​​​പാ​​​​​ദ​​​​​ന ബ​​​​​ന്ധി​​​​​ത പ്രോ​​​​​ത്സാ​​​​​ഹ​​​​​നം) സ്കീം ​​​​​പോ​​​​​ലു​​​​​ള്ള​​​​​വ ഉ​​​​​ദ്ദേ​​​​​ശി​​​​​ച്ച​​​​​ത്ര വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യി​​​​​ട്ടി​​​​​ല്ല. ചൈ​​​​​ന​​​​​യി​​​​​ൽ​​​നി​​​​​ന്നും മ​​​​​റ്റും ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കു ഫാ​​​​​ക്‌​​​ട​​​റി​​​​​ക​​​​​ൾ പ​​​​​റി​​​​​ച്ചു​​​ന​​​​​ടും എ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ ന​​​​​യ​​​​​ങ്ങ​​​​​ൾ മൂ​​​​​ലം ഇ​​​​​ല്ലാ​​​​​താ​​​​​യി. ചൈ​​​​​ന​​​​​യി​​​​​ൽ​​​നി​​​​​ന്ന് മാ​​​​​റു​​​​​ന്ന ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ വി​​​​​യ​​​​​റ്റ്നാ​​​​​മി​​​​​ലും ഇ​​​​​ന്തോ​​​​​നേ​​​ഷ്യ​​​​​യി​​​​​ലും മ​​​​​റ്റു​​​​​മാ​​​​​ണു ചെ​​​​​ല്ലു​​​​​ന്ന​​​​​ത്. ട്രം​​​​​പി​​​​​ന്‍റെ തീ​​​​​രു​​​​​വ ആ​​​​​ക്ര​​​​​മ​​​​​ണം ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ളു​​​​​ടെ ക​​​​​ണ​​​​​ക്കു​​​കൂ​​​​​ട്ട​​​​​ലു​​​​​ക​​​​​ൾ മു​​​​​ഴു​​​​​വ​​​​​ൻ തെ​​​​​റ്റി​​​​​ച്ചു.

ഗ​​​​​വ​​​​​ൺ​​​മെ​​​ന്‍റ് മൂ​​​​​ല​​​​​ധ​​​​​ന​​​​​മി​​​​​റ​​​​​ക്കി അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ (റോ​​​​​ഡ്, റെ​​​​​യി​​​​​ൽ​​​​​വേ, തു​​​​​റ​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ൾ) ഒ​​​​​രു​​​​​ക്കി​​​​​യാ​​​​​ൽ സ്വ​​​​​കാ​​​​​ര്യ​​​​​മേ​​​​​ഖ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന നി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്തി വ്യ​​​​​വ​​​​​സാ​​​​​യം വ​​​​​ള​​​​​ർ​​​​​ത്തും എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തീ​​​​​ക്ഷ. കോ​​​​​വി​​​​​ഡ​​​​​ന​​​​​ന്ത​​​​​ര കാ​​​​​ല​​​​​ത്ത് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​സൗ​​​​​ക​​​​​ര്യ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ വ​​​​​ലി​​​​​യ നി​​​​​ക്ഷേ​​​​​പം സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​ത്തി. പ​​​​​ക്ഷേ, സ്വ​​​​​കാ​​​​​ര്യ​​​​​മേ​​​​​ഖ​​​​​ല ഒ​​​​​ന്നും ചെ​​​​​യ്തി​​​​​ല്ല. ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​പ​​​​​ഭോ​​​​​ഗം കൂ​​​​​ടി​​​​​യാ​​​​​ൽ ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ മു​​​​​ത​​​​​ൽ​​​മു​​​​​ട​​​​​ക്കും എ​​​​​ന്ന് പ​​​​​ല​​​​​രും പ​​​​​റ​​​​​ഞ്ഞു. ഉ​​​​​പ​​​​​ഭോ​​​​​ഗം വർ​​​​​ധി​​​​​ച്ചു, ജി​​​​​എ​​​​​സ്ടി കു​​​​​റ​​​​​ച്ച​​​​​ത് വീ​​​​​ണ്ടും ഉ​​​​​പ​​​​​ഭോഗം കൂ​​​​​ട്ടി. പ​​​​​ക്ഷേ മു​​​​​ല​​​​​ധ​​​​​ന​​​​​നി​​​​​ക്ഷേ​​​​​പം വ​​​​​ർ​​​​​ധി​​​​​ച്ചി​​​​​ല്ല.

ഇ​​​​​നി നി​​​​​ർ​​​​​മ​​​​​ല സീ​​​​​താ​​​​​രാ​​​​​മ​​​​​ൻ എ​​​​​ന്തു ചെ​​​​​യ്യും? ഞാ​​​​​യ​​​​​റാ​​​​​ഴ്ച അ​​​​​തി​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​രം ല​​​​​ഭി​​​​​ക്കും എ​​​​​ന്നു ക​​​​​രു​​​​​താം.

(തു​​​​​ട​​​​​രും)

Latest News

Up